മംഗ്ലിഷ്‌

മലയാളം പഠിച്ചിട്ടില്ലാത്ത മലയാളിയുടെ പുലംബലുകള്‍

Sunday, March 05, 2006

ആറ്റില്‍ കുളിച്ചതും നാല്‍കാലി ആയതും

സ്‌ക്കൂളില്‍ നിന്ന് വന്നാല്‍ ബാഗെല്ലം വലിച്ചെറിഞ്ഞിട്ടൊറ്റ ഓട്ടമാണ് ആറ്റിലെക്ക്...... ഒറ്റ തൊര്‍ത്തുമുണ്ട് മാത്രം കാണും അരയില്‍...less luggage more comfort.....ആരും പറഞ്ഞു തന്നതല്ല ( ട്രയിനില്‍ എഴുതിയിരുന്നതു പിന്നെയാണ് കാണുവാനിട വന്നത്).കൂട്ടുകാരന്റെ അച്ഛ്ന്‍ economicsനെ കുറിച്ച് പറഞ്ഞതു ഒര്‍മ വരുന്നു...common sense complicated. കുളിക്കാന്‍ എന്നുള്ള പേരും പറഞ്ഞു പൊകുന്നത് കളിക്കാനാണ്.... സൈടിലെ മരത്തിന്റെ കൊമ്പില്‍‍ നിന്നു ചാടുകയാണ് ആദ്യത്തെ പടി....ചാടുന്നതിന്റെ height ആറിന്റെ വെലിയേറ്റവും ഇറക്കവും പോലെയിരിക്കും. അങ്ങനെ അങ്ങനെ നാലു മണിക്കു തുടങ്ങി എഴുമണി ആകുമ്പൊള്‍ വിശക്കും,.. പിന്നെ ഒന്നും കാണാന്‍ പറ്റില എന്നതും....ഇരുട്ടിന്റെ ആകെകൂടുള്ള getupഉം കാരണം തിരിയെ വീടണയും.( ഇന്ന് ക്രിക്കെറ്റിനുള്ള് പൊലെ എന്തെകിലും ഫ്ലഡ്‌ലൈറ്റ് പരിപാ‍ടി ഉണ്ടായിരുന്നെങ്കില്‍ എന്നാശിച്ചു പോകുന്നു).

അന്ന് ടെലിവിഷം അത്ര സുലഭമല്ലാത്തതു കൊണ്ട് അതുള്ള വീടുകളില്‍ പൊകുക എന്നതു was a rule more than an exception(തര്‍ജിമ?). നിയന്ത്രണങ്ങള്‍ ധാരാ‍ളം ഉണ്ടായിരുന്നതു കൊണ്ട് അതിന്റെ ത്രില്ല് വെറെ. ( അച്ഛന്‍ തമിഴ്‌നാട്ടില്‍ ജോലിയായതു കൊണ്ട് അരാജകത്വം ഉണ്ടാകാതിരിക്കാന്‍ Codes of conductഉം ....ശിക്ഷനടപടി ക്രമങ്ങളും തിട്ടപെടുതിയിരുന്നു....അച്ഛന്‍ hard taskmaster ആയിരുന്നു.)

അങ്ങനെ ഇരിക്കുമ്പൊഴാണ് ഒളിമ്പിക്സ് തുടങ്ങിയത്. ദൂര്‍ദര്‍ശനില്‍ രാവിലെ 5.30ക്കു ചിലപ്പൊള്‍ ലൈവ് ആയി കാണിക്കും. രാവിലെ അമ്മ ആറിയാതെ കൂട്ടുക്കാരും അനിയനും കൂടെ അടുത്ത വീട്ടില്‍ ട്ടീ വി കാണാന്‍ പോകും.

വൈകിട്ടു ഇതേ ഗ്രൂപ്പാണ് ആറ്റിലും. അന്നു രാവിലെ കണ്ട ബട്ടര്‍ഫ്ലൈ, ബ്രെസ്റ്റ് സ്‌ട്രൊക് പരീക്ഷികുക..സ്പ്രിങ്ങ് ബൊര്‍ട് ടൈവ്...പിന്നെ വാട്ടര്‍ പോളൊ അങ്ങനെ ധാരാളം കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ടാകും. ഇതിനിടയില്‍ കുളിക്കാന്‍ വരുന്ന മറ്റുള്ളവരെ വെള്ളം കലക്കി ബുദ്ധിമുട്ടിക്കലൊക്കെ ഒരു ഭാഗം മാത്രം. ഇതൊക്കെ നിര്‍ത്താന്‍ ആരെങ്കിലും ഒരു നീര്‍ന്നായുടെ കാര്യം പറഞ്ഞാല്‍ മതി, പിന്നെ ആവേശവും ഇല്ല അഹങ്കാരവും ഇല്ല....പിന്നെ നീന്തലിന്റെ റേഞ്ച് കടവിന്റെ ചുറ്റുവട്ടത്തൊതുങ്ങും.

നീര്‍നായ്ക്കളായിരുന്നു ഞങ്ങളുടെ പേടി സ്വപ്നം. ഇതിനു മതിയായ കാരണവും ഉണ്ട്. നീര്‍നായകള്‍ ചിലപ്പൊള്‍ നാലും അഞ്ചൂമുള്ള ഗ്രൂപ്പുകളില്‍ വന്നു “കിട്ടുന്ന ആളിന്റെ കിട്ടുന്ന ഭാഗത്തില്‍“ നിന്നു കിട്ടുന്നത്തെന്തും കടിച്ചെടുക്കും എന്ന ഒരു സംസാരം കുപ്രചാരത്തില്‍ ഉണ്ടായിരുന്നു.

മുന്‍പു പറഞ്ഞ കൊമണ്‍സെന്‍സു പ്രകാരം ഒറ്റമുണ്ടു ( മാത്രം,പലപൊഴും അതും ഊരിപൊകും) ഉടുത്തിരുന്ന ഞങ്ങള്‍ക്ക് നീര്‍നായ്യ്ക്കളുടെ കൈയിലിരുപ്പ് കാരണം, സഹജീവികള്‍ എന്ന മതിപ്പുളവാക്കാന്‍ പോന്നതല്ലയിരുന്നു.

ഒരു പ്രാവശ്യം പുഴക്കക്കരെ നിന്തിയപ്പൊള്‍ അഞ്ചു വയസുള്ള എന്റെ അനിയനേയും(ഉണ്ണി) കൂട്ടി. മൂവാറ്റുപുഴക്ക് സാമാന്യം നല്ല വീതിയുണ്ട്, എകദെശം 200 മിറ്റര്‍ , അത്യാവശ്യം പ്രയത്നിക്കാന്‍ ഉള്ള ഒഴുക്കും ഉണ്ട്. പ്രായം കുറവായിരിക്കുമ്പൊള്‍ റിസ്കെടുക്കാനുള്ള ധൈര്യവും കൂടുമല്ലൊ. ഒരു ധൈര്യത്തിനായി (ഞങ്ങള്‍,ഉണ്ണി അല്ല) ഒരു റ്റ്യൂബ് കരുതിയിരുന്നു. തിരിച്ചു വന്നപ്പൊള്‍ ചിറ്റപ്പന്‍ ചൂരലുമായി നില്‍കുന്നുണ്ടായിരുന്നു.....
പിറ്റെദിവസം പതിവു പോലെ ഒളിമ്പിക്സ് കണ്ടു തിരിച്ചു വന്നപ്പൊള്‍ അച്ഛന്‍ എത്തിയിട്ടുണ്ടായിരുന്നു. ( ആച്ഛ്ന്‍ എപ്പൊള്‍ വേണമെങ്കിലും വരാമെങ്കിലും ഇപ്രാവശ്യം അപ്രതീക്ഷിതമായിരുന്നു).
അമ്മ “log file“ എടുത്തു കാണിച്ചു.
ശിക്ഷാ നടപടികള്‍ക്ക് വ്യത്യാസം വരുമെങ്കിലും....തുടക്ക നടപടികള്‍ക്ക് കാര്യമായ മാറ്റം ഉണ്ടാവാറില്ല...
ആദ്യം അച്ചന്റെ കണ്ണു ചുവക്കും, പിന്നെ രൂക്ഷമായി ഒന്നു അടിമുടി വീക്ഷിക്കും. പിന്നെ ശിക്ഷാനടപടികള്‍.....എന്നാല്‍ അച്ഛന്‍ അതിലും unique ആയിരുന്നു....
ഇപ്രാവശ്യം അനിയനെ മുറ്റത്തിറക്കി മുട്ടും കൈയും കുത്തി നില്‍കാന്‍ പറഞ്ഞു. പിന്നെ എന്റെ ജോലി അനിയന്റെ കഴുത്തില്‍ കയറു കെട്ടി വീടിനു ചുറ്റും വഴിപോക്കരും അയല്‍ക്കാരും കാണ്‍കെ ഒരു റൌണ്ട് അടിക്കുക. പിന്നെ എന്റെ മേല്‍ അനിയന്റെ ഊഴം(ഉണ്ണിയെ പ്രായം മാനിച്ചു ഇതില്‍ നിന്നും ഒഴിവാകിയിരുന്നു....പോരാത്തതിനു അന്നേ അശാന്‍ ഒരു നല്ല നയതന്ത്രഞ്ജ്ന്‍ ആയിരുന്നു). എല്ലാം കഴിഞ്ഞ് ഒരു മണിക്കൂര്‍ ജനാലയില്‍ കെട്ടി ഇട്ടു. “ നിന്നെ ഒക്കെ തൊഴുത്തില്‍ കെട്ടേണ്ടതായിരിന്നു“ എന്നൊരു പിന്മൊഴിയും.....


എന്തൊക്കെ അയാലും ഒരുവട്ടം കൂടി ആ പുഴയുടെ തീരത്തു വെറുതെ...

Thursday, March 02, 2006

To write: Malayalam

കുട്ടിക്കാലത്ത് അച്ഛന്‍ ആശാനെ വെച്ചാണ് ഞങ്ങളെ മലയാളം പഠിപ്പിച്ചത്. അക്ഷരങ്ങള്‍ എഴുതാന്‍ ആവുന്നത് വരെ പഠിച്ചു. പിന്നെ മാതൃഭൂമിയും മലയാള മനോരമയും ഒക്കെ ആയിരുന്നു ആശാന്മാര്‍. കോളേജില്‍ ആവുന്നത് വരെ മലയാള സാഹിത്യം ഒന്നും തന്നെ വായിച്ചിട്ടില്ല. അപ്പൂപ്പന്മാര്‍ക്ക് പോലും ഇംഗ്ലീഷിലേ എഴുതേണ്ടി വന്നിട്ടുള്ളൂ. പിന്നെ അവിടെയും ഇവിടെയും ഒരു വരി മലയാളത്തില്‍ എഴുതിയാലായി. അതില്‍ത്തന്നെ ആവശ്യത്തിന് വെട്ടും തിരുത്തും കാണും.. പോരെങ്കില്‍ ഒന്നാം ക്ലാസ്സുകാരന്റെ കൈ അക്ഷരവും. ഗ്രാമര്‍ പഠിക്കേണ്ടി വന്നില്ല എന്നൊരു ആശ്വാസം മാത്രം.( അന്നും ഇന്നും ഗ്രാമര്‍ എന്റെ തലയ്ക്ക് മുകളില്‍ കൂടെയാണ് പോകാറ്... ഏത് ഭാഷയും ആവട്ടെ )എന്റെ resumeല്‍ ഈ ബ്ലോഗിന്റെ തലക്കെട്ട് പോലെ ഒരു വരി ഉണ്ട്. പക്ഷെ അത് വായിക്കുമ്പോഴൊക്കെ ഒരു guilt(എന്താ മലയാളത്തില്‍ പറയുക?അപകർഷതയോ?) .മലയാളം ബ്ലോഗുകൾ എഴുതിത്തുടങ്ങിയതിൽ പിന്നെ .........(I am hooked to this!!) ഇതു സാദ്ധ്യമാക്കിയ മഹാനുഭാവന്മാർക്കു നന്ദി.

എന്തരോ മഹാനുഭാവുലു
അന്തരികി വന്ദനമുലു....