മംഗ്ലിഷ്‌

മലയാളം പഠിച്ചിട്ടില്ലാത്ത മലയാളിയുടെ പുലംബലുകള്‍

Monday, February 27, 2006

കേരള ചരിത്രത്തെ കുറിച്ചുള്ള എന്റെ അപഗ്രധ‍നം

ഞാന്‍ കേന്ദ്രീയ വിദ്യാലയത്തില്‍ പഠിച്ച ഒരു വ്യക്തിയാണ്. ഭാരതചരിത്രത്തെക്കുറിച്ചാണ് കൂടുതലും സിലബസ് പ്രതിപാദിക്കുന്നത്. കേരള ചരിത്രത്തിനെ കുറിച്ച് ഒന്നും തന്നെ പഠിപ്പിക്കുന്നില്ല എന്ന് പറയാം. കേരളത്തിലാണ് പഠിച്ചതെന്ന് ഒഴിച്ചാല്‍ വേറെ കാര്യമായൊന്നും കേരളത്തിന്റെ പൈതൃകത്തെക്കുറിച്ച് ഗ്രാഹ്യം ഇല്ലായിരുന്നു. മറിച്ച് കേരളത്തിനെക്കുറിച്ച് അവിടെയും ഇവിടെയും കേട്ട മുറിക്കഥകളും, പിന്നെ, മാതാപിതാക്കള്‍, സുഹൃത്തുക്കള്‍ എന്നിവരില്‍ നിന്ന് കിട്ടിയിരുന്ന പാതി അറിവുകളുമായിരുന്നു. പക്ഷെ കുറച്ചുകാലമായി വെബ്‌സൈറ്റുകളില്‍ നിന്നും വായിച്ച് കുറച്ച് ജ്ഞാനം ഉണ്ടായി. അങ്ങനെയിരിക്കെ ബാംഗ്‌ളൂര്‍ ബുക്ക് ഫെസ്റ്റിവലില്‍ വെച്ച് ഡി. സി. ബുക്ക്സിന്റെ സ്റ്റാളില്‍ നിന്ന് മൂന്ന് പുസ്തകങ്ങള്‍ വാങ്ങി. വേണാടിന്റെ പരിണാമം(കെ.ശിവശങ്കരന്‍ നായര്‍) സഞ്ചാരികള്‍ കണ്ട കേരളം(വേലായുധന്‍ പാണിക്കശ്ശേരി, കറന്റ് ബുക്ക്സ്), ജാതി വ്യവസ്ഥയും കേരളവും( പി.കെ. ബാലകൃഷ്ണന്‍, കറന്റ് ബുക്ക്സ്). ഇതില്‍ അവസാനത്തെ പുസ്തകം 1983ല്‍ പ്രസിദ്ധീകരിച്ചത് ആണെങ്കിലും പിന്നീട് ഒരു “പൊളിച്ചെഴുത്ത്” നടത്തി വീണ്ടും പ്രസിദ്ധീകരിച്ചതാണ്.

കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ ഒരു ഐതിഹ്യത്തെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും അത് ഇത്രയും മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്ന് ഇപ്പോള്‍ മനസ്സിലാവുന്നു. ഇപ്പോഴത്തെ പല ഉള്‍നാടന്‍ പ്രദേശങ്ങളും ഏകദേശം ആയിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് കടലോരം ആയിരുന്നു എന്നും ഇന്നത്തെ കൊടുങ്ങല്ലൂര്‍, അരൂര്‍, കായംകുളം, കൊല്ലം എന്നീ പ്രദേശങ്ങള്‍ ചെറുദ്വീപുകള്‍ പോലെ ആയിരുന്നു എന്നുള്ളതും ഒരു പുതിയ അറിവായിരുന്നു. പക്ഷെ ഇതിനെക്കുറിച്ച് ശാസ്ത്രീയമായ പഠനങ്ങള്‍ ഒന്നും തന്നെ കണ്ടില്ല. ( വെബ്ബില്‍ മാത്രമേ തിരഞ്ഞുള്ളൂ.Google scholar -ലും കൂടെ സെര്‍ച്ച് ചെയ്തിട്ടും citations പോലും കണ്ടില്ല...ഒരു പക്ഷെ എന്റെ keywords ശരി അല്ലായിരിക്കാം.)

9 Comments:

  • At 28 February, 2006 22:28, Blogger Kalesh Kumar said…

    പോരട്ടെ അപഗ്രധനങ്ങള്‍!

  • At 02 March, 2006 00:32, Blogger രാജ് said…

    രാജന്‍ ഗുരുക്കളും രാഘവ വാര്യരും ചേര്‍ന്നെഴുതിയ “കേരള ചരിത്രവും” കൊള്ളാവുന്ന ചരിത്രഗ്രന്ഥമാണു്.

  • At 02 March, 2006 00:42, Blogger ദേവന്‍ said…

    മേല്‍പ്പറഞ്ഞ രാജന്‍ ഗുരുക്കളുടെ നല്ല ഒരു ചരിത്ര സംബന്ധിയായ സൈറ്റ്‌ ആണൂ.
    http://keralahistory.ac.in/

    (യാദൃശ്ചികമായ ഒരു സംഭവം കൊല്ലം ഒരു കൊരക്കേണി ആയിരുന്നത്‌ എവിടെയാണെന്ന് ഞാന്‍ ഒരന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണു ആക്റ്റീവേ)

  • At 02 March, 2006 00:45, Blogger ദേവന്‍ said…

    ദേ അടുത്ത യാദൃ. പുല്ലൂരാന്‍ പറഞ്ഞതു തന്നെ ഞാനും പറഞ്ഞു

  • At 02 March, 2006 00:48, Blogger രാജ് said…

    ദേവന്റെ കൈവശം ലോഗന്റെ മലബാര്‍ മാന്വല്‍ ഇരിപ്പുണ്ടോ? ഡീസി ഓണ്‍‌ലൈന്‍ ഷോപ്പില്‍ ചരിത്ര ഗ്രന്ഥങ്ങള്‍ മിക്കതും ഔട്ട്‌ ഓഫ് സ്റ്റോക്ക്!

  • At 02 March, 2006 01:09, Blogger ദേവന്‍ said…

    മലബാര്‍ മാനുവല്‍ ഇരിപ്പില്ല പെരിങ്ങ്സ്‌. നാട്ടില്‍ പോയ വഴി ഡീ സീ പുസ്തക പ്രദര്‍ശനത്തില്‍ ഇതിരിക്കുന്നതു കണ്ടു എടുത്തു നോക്കിയെങ്കിലും രണ്ടു ലെതര്‍ ബൌണ്ട്‌ വോള്യവും കൂടി 10 കിലോയില്‍ പുറത്തുണ്ടെന്ന് കണ്ട്‌ഞെട്ടിപ്പോയി.
    അവലോസ്‌ പൊടി ഉപേക്ഷിച്ച്‌ ഈ പുസ്തഹനെ
    വാങ്ങണോ വേണ്ടയോ എന്നു കുറെ നേരം ആലോചിച്ചു അവസാനം "വിശക്കുന്ന മനുഷ്യാ നീ പുസ്തകം കൈയ്യിലെടുക്കൂ" എന്ന ആഹ്വാനം തിരസ്കരിച്ച്‌ അവലോസുമായി തിരിച്ചു പോന്നു
    (ട്രാവന്‍കൂര്‍ മാനുവല്‍ തിരക്കിയാ പോയത്‌ അതു കിട്ടാനില്ല)

  • At 02 March, 2006 02:17, Blogger Activevoid said…

    ഞാന്‍ ഉദ്ദെശിച്ചത് scientific research( i meant the evolution of the coastal topography of kerala or something like that) നടത്തിയ ഡൊക്കുമെന്റ്സ് ഒന്നും കണ്ടില്ല.
    ദെവരാഗത്തിന്റെ ബ്ലൊഗ് ഞാൻ നേർത്തെ കണ്ടിരുന്നു. ഗവെഷനതിന്റ്റെ അപ്ടെറ്റ്സിനായി കാതിരിക്കുന്നു.

    കൊരുക്കെണി കൊല്ലത്തെ കുറിച്ചു വെണാടിന്റെ പരിണാമതിൽ കടലെടുത്തതായ് പരാമർശിക്കുന്നുണ്ട്. ഇവിടം പണ്ട് കടലിലെക്കു തള്ളി(geographically and navigation wise it was easier for the ships to reach the harbour) നിൽകുന്ന സ്ഥലമായിരുന്നു ധാരാളം വ്യാപാരികൽ (യവനരും...ഇതിൽ പെടും)അധിവസിചിരുന്നായിട്ടും പറയുന്നുണ്ട്. ക്കൊല്ലം(കറ്റുക്കെണി കൊല്ലം)) ഒരു തുറമുഖം ആകാൻ കാരണവും പിന്നെ മണ്മറയാനും ഈ ഒരു ചരിത്ര/ഭൂമിശസ്ത്രപരമായ സംഭവം ആയിരിക്കാം.

  • At 02 March, 2006 03:16, Blogger സു | Su said…

    ഞാന്‍ കേന്ദ്രീയ വിദ്യാലയത്തില്‍ പഠിച്ച ഒരു വ്യക്തിയാണ്. ഭാരതചരിത്രത്തെക്കുറിച്ചാണ് കൂടുതലും സിലബസ് പ്രതിപാദിക്കുന്നത്. കേരള ചരിത്രത്തിനെ കുറിച്ച് ഒന്നും തന്നെ പഠിപ്പിക്കുന്നില്ല എന്ന് പറയാം. കേരളത്തിലാണ് പഠിച്ചതെന്ന് ഒഴിച്ചാല്‍ വേറെ കാര്യമായൊന്നും കേരളത്തിന്റെ പൈതൃകത്തെക്കുറിച്ച് ഗ്രാഹ്യം ഇല്ലായിരുന്നു. മറിച്ച് കേരളത്തിനെക്കുറിച്ച് അവിടെയും ഇവിടെയും കേട്ട മുറിക്കഥകളും, പിന്നെ, മാതാപിതാക്കള്‍, സുഹൃത്തുക്കള്‍ എന്നിവരില്‍ നിന്ന് കിട്ടിയിരുന്ന പാതി അറിവുകളുമായിരുന്നു. പക്ഷെ കുറച്ചുകാലമായി വെബ്‌സൈറ്റുകളില്‍ നിന്നും വായിച്ച് കുറച്ച് ജ്ഞാനം ഉണ്ടായി. അങ്ങനെയിരിക്കെ ബാംഗ്‌ളൂര്‍ ബുക്ക് ഫെസ്റ്റിവലില്‍ വെച്ച് ഡി. സി. ബുക്ക്സിന്റെ സ്റ്റാളില്‍ നിന്ന് മൂന്ന് പുസ്തകങ്ങള്‍ വാങ്ങി. വേണാടിന്റെ പരിണാമം(കെ.ശിവശങ്കരന്‍ നായര്‍) സഞ്ചാരികള്‍ കണ്ട കേരളം(വേലായുധന്‍ പാണിക്കശ്ശേരി, കറന്റ് ബുക്ക്സ്), ജാതി വ്യവസ്ഥയും കേരളവും( പി.കെ. ബാലകൃഷ്ണന്‍, കറന്റ് ബുക്ക്സ്). ഇതില്‍ അവസാനത്തെ പുസ്തകം 1983ല്‍ പ്രസിദ്ധീകരിച്ചത് ആണെങ്കിലും പിന്നീട് ഒരു “പൊളിച്ചെഴുത്ത്” നടത്തി വീണ്ടും പ്രസിദ്ധീകരിച്ചതാണ്.

    കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ ഒരു ഐതിഹ്യത്തെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും അത് ഇത്രയും മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്ന് ഇപ്പോള്‍ മനസ്സിലാവുന്നു. ഇപ്പോഴത്തെ പല ഉള്‍നാടന്‍ പ്രദേശങ്ങളും ഏകദേശം ആയിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് കടലോരം ആയിരുന്നു എന്നും ഇന്നത്തെ കൊടുങ്ങല്ലൂര്‍, അരൂര്‍, കായംകുളം, കൊല്ലം എന്നീ പ്രദേശങ്ങള്‍ ചെറുദ്വീപുകള്‍ പോലെ ആയിരുന്നു എന്നുള്ളതും ഒരു പുതിയ അറിവായിരുന്നു. പക്ഷെ ഇതിനെക്കുറിച്ച് ശാസ്ത്രീയമായ പഠനങ്ങള്‍ ഒന്നും തന്നെ കണ്ടില്ല. ( വെബ്ബില്‍ മാത്രമേ തിരഞ്ഞുള്ളൂ.Google scholar -ലും കൂടെ സെര്‍ച്ച് ചെയ്തിട്ടും citation? പോലും കണ്ടില്ല...ഒരു പക്ഷെ എന്റെ keywords ശരി അല്ലായിരിക്കാം.)

    :)

  • At 18 May, 2006 12:06, Anonymous Anonymous said…

    ലോഗന്റെ മലബാര്‍ മാന്വല്‍ മാതൃഭൂമി പ്രസിദ്ധീകരിച്ചിട്ടുണ്ട് വില 450 രൂപ. ശ്രീധരമേനോന്റെ കേരളചരിത്രം, കേരല ചരിത്രത്തിലെ ചില ഇരുളടഞ്ഞ അദ്ധ്യായങ്ങള്‍ (ഇളംകുളം കുഞ്ഞന്‍പിള്ള)ജാതിവ്യവസ്ഥയും കേരളചരിത്രവും (പി കെ ബാലകൃഷ്ണന്‍) എന്നിവ മറ്റു പുസ്തകങ്ങള്‍.വേലായുധന്‍ പണിക്കശ്ശേരി ഒരു പിടി പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്..

Post a Comment

<< Home