മംഗ്ലിഷ്‌

മലയാളം പഠിച്ചിട്ടില്ലാത്ത മലയാളിയുടെ പുലംബലുകള്‍

Thursday, March 02, 2006

To write: Malayalam

കുട്ടിക്കാലത്ത് അച്ഛന്‍ ആശാനെ വെച്ചാണ് ഞങ്ങളെ മലയാളം പഠിപ്പിച്ചത്. അക്ഷരങ്ങള്‍ എഴുതാന്‍ ആവുന്നത് വരെ പഠിച്ചു. പിന്നെ മാതൃഭൂമിയും മലയാള മനോരമയും ഒക്കെ ആയിരുന്നു ആശാന്മാര്‍. കോളേജില്‍ ആവുന്നത് വരെ മലയാള സാഹിത്യം ഒന്നും തന്നെ വായിച്ചിട്ടില്ല. അപ്പൂപ്പന്മാര്‍ക്ക് പോലും ഇംഗ്ലീഷിലേ എഴുതേണ്ടി വന്നിട്ടുള്ളൂ. പിന്നെ അവിടെയും ഇവിടെയും ഒരു വരി മലയാളത്തില്‍ എഴുതിയാലായി. അതില്‍ത്തന്നെ ആവശ്യത്തിന് വെട്ടും തിരുത്തും കാണും.. പോരെങ്കില്‍ ഒന്നാം ക്ലാസ്സുകാരന്റെ കൈ അക്ഷരവും. ഗ്രാമര്‍ പഠിക്കേണ്ടി വന്നില്ല എന്നൊരു ആശ്വാസം മാത്രം.( അന്നും ഇന്നും ഗ്രാമര്‍ എന്റെ തലയ്ക്ക് മുകളില്‍ കൂടെയാണ് പോകാറ്... ഏത് ഭാഷയും ആവട്ടെ )എന്റെ resumeല്‍ ഈ ബ്ലോഗിന്റെ തലക്കെട്ട് പോലെ ഒരു വരി ഉണ്ട്. പക്ഷെ അത് വായിക്കുമ്പോഴൊക്കെ ഒരു guilt(എന്താ മലയാളത്തില്‍ പറയുക?അപകർഷതയോ?) .മലയാളം ബ്ലോഗുകൾ എഴുതിത്തുടങ്ങിയതിൽ പിന്നെ .........(I am hooked to this!!) ഇതു സാദ്ധ്യമാക്കിയ മഹാനുഭാവന്മാർക്കു നന്ദി.

എന്തരോ മഹാനുഭാവുലു
അന്തരികി വന്ദനമുലു....

6 Comments:

  • At 02 March, 2006 03:37, Blogger സു | Su said…

    കുട്ടിക്കാലത്ത് അച്ഛന്‍ ആശാനെ വെച്ചാണ് ഞങ്ങളെ മലയാളം പഠിപ്പിച്ചത്. അക്ഷരങ്ങള്‍ എഴുതാന്‍ ആവുന്നത് വരെ പഠിച്ചു. പിന്നെ മാതൃഭൂമിയും മലയാളമനോരമയും ഒക്കെ ആയിരുന്നു ആശാന്മാര്‍. കോളേജില്‍ ആവുന്നത് വരെ മലയാളസാഹിത്യം ഒന്നും തന്നെ വായിച്ചിട്ടില്ല. അപ്പൂപ്പന്മാര്‍ക്ക് പോലും ഇംഗ്ലീഷിലേ എഴുതേണ്ടി വന്നിട്ടുള്ളൂ. പിന്നെ അവിടെയും ഇവിടെയും ഒരു മലയാളത്തില്‍ എഴുതിയാലായി. അതില്‍ത്തന്നെ ആവശ്യത്തിന് വെട്ടും തിരുത്തും കാണും.. പോരെങ്കില്‍ ഒനാം ക്ലാസ്സുകാരന്റെ കൈ അക്ഷരവും. ഗ്രാമര്‍ പഠിക്കേണ്ടി വന്നില്ല എന്നൊരു ആശ്വാസം മാത്രം.( അന്നും ഇന്നും ഗ്രാമര്‍ എന്റെ തലയ്ക്ക് മുകളില്‍ കൂടെയാണ് പോകാറ്... ഏത് ഭാഷയും ആവട്ടെ )
    എന്റെ resumeല്‍ ഈ ബ്ലോഗിന്റെ തലക്കെട്ട് പോലെ ഒരു വരി ഉണ്ട്. പക്ഷെ അത് വായിക്കുമ്പോഴൊക്കെ ഒരു guilt(എന്താ മലയാളത്തില്‍ പറയുക?അപകർഷതയോ?) .

    മലയാളം ബ്ലോഗുകൾ എഴുതിത്തുടങ്ങിയതിൽ പിന്നെ .........(I am hooked to this!!) ഇതു സാദ്ധ്യമാക്കിയ മഹാനുഭാവന്മാർക്കു നന്ദി.

    എന്തരോ മഹാനുഭാവുലു
    അന്തരികി വന്ദനമുലു....

    :)

     
  • At 02 March, 2006 04:35, Blogger രാജ് said…

    മലയാളത്തിലാണെങ്കിലും കുറച്ചു ടെക്നിക്കാലിറ്റിയെ കുറിച്ചു പറയാമെന്നു കരുതി. മുരാരി മലയാളം എഴുതുവാന്‍ ഉപയോഗിക്കുന്ന ടൂളിനു ഒരു കുഴപ്പമുണ്ടു്. അതു കൃത്യമായിട്ടല്ല മലയാളം ചില്ലക്ഷരങ്ങള്‍ എഴുതുന്നത്. http://varamozhi.sf.net -ലെ മൊഴി കീമാപ്പോ വരമൊഴി എഡിറ്ററോ ഉപയോഗിക്കുവാന്‍ ശ്രമിക്കുക.

    ആശംസകള്‍!

     
  • At 02 March, 2006 04:42, Blogger Kalesh Kumar said…

    തെറ്റൊക്കെ വരട്ടെ മുരാരീ,
    ധൈര്യമായിട്ട് തന്നെ മലയാളത്തില്‍ ബ്ലോഗിക്കോ!
    ഒന്നും കാര്യമാക്കണ്ട!
    ഒക്കെ ശരിയാകും!

     
  • At 02 March, 2006 07:52, Blogger Activevoid said…

    പ്രിയ സു, തെറ്റു തിരുത്തിയതിനു വളരെ നന്ദി.
    പെരിങ്ങോടരെ! ഞാൻ അത് മാറ്റി നൊക്കാം

     
  • At 03 March, 2006 23:19, Blogger രാജീവ് സാക്ഷി | Rajeev Sakshi said…

    സ്വാഗതം.

     
  • At 22 November, 2008 20:37, Anonymous Anonymous said…

    മംഗ്ലീഷ് ട്ടൈപ്പ് ചെയ്യുമ്പൊല്‍ പലപ്പൊഴും കാപ്സ് ലൊക്ക് ആക്റ്റീവാകുന്നില്ല. സഹായിക്കുമൊ?

     

Post a Comment

<< Home